യുവതികൾ കയറിയപ്പോൾ പത്തൊമ്പാമത്തെ അടവുമായി രാഹുൽ ഈശ്വർ; ധൈര്യമുണ്ടെങ്കിൽ പകൽ വെളിച്ചത്ത് ദർശനം നടത്താൻ വെല്ലുവിളി

  • 161
    Shares

ശബരിമലയിൽ യുവതികളെ കയറ്റാൻ ഒരു തരത്തിലും അനുവദിക്കില്ലെന്ന് വാചകമടിച്ചയാളാണ് തന്ത്രി കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ ഈശ്വർ. തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ യുവതികൾ ശബരിമലയിൽ പ്രവേശിക്കു എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയതോടെ ജാള്യത മാറ്റാനായി പ്ലാൻ 19 ആയി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.

യുവതികൾ ശബരിമലയിൽ കയറിയ നടപടി അപലപനീയമാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലീസിന്റെ സഹായത്തോടെ ഇത്തരം ഒരു കാര്യം ചെയ്തതിൽ കാര്യമില്ല. രാത്രി ഭക്തരാരുമില്ലാത്ത സമയത്ത് ശരീരം മുഴുവൻ മൂടി വന്നത് അപമാനകരമാണ്. ധൈര്യമുണ്ടെങ്കിൽ തുറന്ന രീതിയിൽ വരട്ടെയെന്നും ഇയാൾ വെല്ലുവിളഇച്ചു

വിധി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ല. ഞങ്ങൾ യുദ്ധം ചെയ്യുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ന്യൂ ഇയർ ആയിട്ട് ഭക്തരും പ്രതിഷേധക്കാരും വീട്ടിൽ പോയ സമയത്താണ് യുവതികൾ സന്നിധാനത്ത് കയറിയതെന്നും രാഹുൽ ഈശ്വർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *