താഴമൺ കുടുംബത്തിൽ തർക്കം മുറുകി; തന്ത്രിയാകുമെന്ന പേടി വേണ്ടെന്ന് കണ്ഠരര് മോഹനരോട് രാഹുൽ ഈശ്വർ

  • 12
    Shares

താഴമൺ തന്ത്രി കുടുംബത്തിൽ ചക്കുളത്തിപ്പോര് രൂക്ഷമാകുന്നു. രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ തന്ത്രി കുടുംബമായോ ശബരിമലയുമായോ ബന്ധമില്ലെന്ന താഴമൺ കുടുംബം പുറത്തിറക്കിയ വാർത്താ കുറിപ്പിന് മറുപടിയുമായി രാഹുൽ ഈശ്വർ വീണ്ടും രംഗത്തെത്തി. താൻ തന്ത്രിയാകുമെന്ന പേടി വേണ്ട. തനിക്കാ സ്ഥാനം വേണ്ട. വിശ്വാസത്തിന് വേണ്ടി പോരാടുന്ന വ്യക്തി മാത്രമാണ് താൻ.

തന്ത്രി കുടുംബം എന്ന രീതിയിൽ അല്ല സാധാരണ ഭക്തൻ എന്ന നിലയിലാണ് ശബരിമല വിഷയത്തിൽ ഇടപെട്ടത്. തനിക്ക് മുഖ്യമന്ത്രിയെ ഭയമില്ല. ചിലർക്ക് ഭയമുള്ളതിനാലാണ് ഇങ്ങനെ പറയുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. തന്ത്രി കുടുംബം തള്ളിപ്പറഞ്ഞതിൽ നിരാശയില്ലെന്നും ഇയാൾ വ്യക്തമാക്കി. താഴമൺ കുടുംബത്തിൽ പുരുഷൻമാരുടെ മക്കൾക്കാണ് താന്ത്രികാവകാശം നിലവിലുള്ളത്. രാഹുൽ ഇത് തട്ടിയെടുക്കാനും കുടുംബത്തിന്റെ പേര് വ്യക്തിതാത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമാണ് തന്ത്രിമാർ പറയുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *