പ്രധാനമന്ത്രി പദം വേണമെന്ന് പിടിവാശിയില്ല; സഖ്യകക്ഷികൾക്ക് സന്ദേശം നൽകി കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി സ്ഥാനത്തിനായി കടുംപിടിത്തം പിടിക്കില്ലെന്ന് കോൺഗ്രസ്. മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാതെ തടയുകയാണ് ലക്ഷ്യം. കോൺഗ്രസിന് വേണ്ടി പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പൊതുധാരണയുണ്ടായാൽ മാത്രം നേതൃത്വം ഏറ്റെടുക്കുകയുള്ളുവെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകുന്നത് നല്ലതാണ്. എന്നാൽ അത് കോൺഗ്രസിന് തന്നെ കിട്ടണമെന്ന് വാശിയില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പിടിവാശികളില്ലെന്ന സന്ദേശം സഖ്യകക്ഷികൾക്ക് നൽകുകയെന്നതാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

ഡിഎംകെ, ആർ ജെ ഡി തുടങ്ങിയ പാർട്ടികളാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിലവിൽ അംഗീകരിക്കുന്നത്. അതേസമയം ബി എസ് പി, തൃണമൂൽ, എസ് പി, ടിഡിപി, ടി ആർ എസ് പാർട്ടികൾ മൂന്നാം മുന്നണിക്കായുള്ള സാധ്യത ഇപ്പോഴും ആരായുന്നുണ്ട്. ഇതിൽ നിന്നും ഇവരെ തടഞ്ഞ് കർണാടക മോഡൽ സർക്കാരുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *