രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കും

  • 12
    Shares

സംസ്ഥാനത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. രാവിലെ തൃശ്ശൂർ തൃപയാറിൽ ഫിഷർമാൻ പാർലമെന്റ് പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തുടർന്ന് കണ്ണൂരിലെത്തി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും

ഇതിന് പിന്നാലെ പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ വീടുകളും എഐസിസി അധ്യക്ഷൻ സന്ദർശിക്കും. അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ജനമഹാ റാലിയിലും രാഹുൽ പങ്കെടുക്കും.

കോൺഗ്രസിന് ഇതുവരെ സ്ഥാനാർഥികൾ ആകാത്തതിനാൽ ലീഗിന്റെ സ്ഥാനാർഥികളായ കുഞ്ഞാലിക്കുട്ടിയെയും ഇ ടി മുഹമ്മദ് ബഷീറിനെയും അണിനിരത്തിയാകും റാലിയിൽ പങ്കെടുക്കുക. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *