രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും; നാളെ കോഴിക്കോട് ഒരു ലക്ഷം പേർ അണിനിരക്കുന്ന റാലി

  • 44
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ കേരളത്തിലെത്തുന്നത്. നാഗർകോവിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം വൈകുന്നേരത്തോടെ രാഹുൽ തൃശ്ശൂരിലെത്തും

തൃശ്ശൂർ രാമനിലയത്തിലാണ് രാഹുൽ ഗാന്ധി ഇന്ന് വിശ്രമിക്കുക. വ്യാഴാഴ്ച തൃപയാറിൽ ഫിഷർമാൻ പാർലമെന്റിൽ രാഹുൽ പങ്കെടുക്കും. ഇതിന് ശേഷം കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ബന്ധുക്കളെ കാണും. തുടർന്ന് കാസർകോടേക്ക് ഹെലികോപ്റ്റർ മാർഗം പോകും. പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കും

വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. ഇതിന് പിന്നാലെ ഡൽഹിക്ക് മടങ്ങും. റാലിയിൽ ഒരു ലക്ഷം പേർ അണിനിരക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *