രാഹുൽ ഗാന്ധി നാളെ കൊച്ചിയിൽ; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമാകും

  • 18
    Shares

കെപിസിസി നേതൃസംഗമത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച കൊച്ചിയിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് രാഹുൽ എത്തുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പായി ശക്തി തെളിയിക്കാനുള്ള അവസരമായാണ് കോൺഗ്രസ് ചടങ്ങിനെ കാണുന്നത്. മറൈൻ ഡ്രൈവിൽ നടക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുൽ കൊച്ചിയിലെത്തുക. തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. 3 മണിക്കാണ് മറൈൻ ഡ്രൈവിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യുക. 4.50ന് ഗസ്റ്റ് ഹൗസിൽ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തും. ആറരയോടെ തിരിച്ച് ഡൽഹിക്ക് മടങ്ങും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *