വയനാട്ടിലെ കർഷക ആത്മഹത്യകളിൽ അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയുക്ത വയനാട് എം പി രാഹുൽ ഗാന്ധിയുടെ കത്ത്. പനമരം പഞ്ചായത്തിൽ വി ദിനേശ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഹുൽ അന്വേഷണം ആവശ്യപ്പെട്ടത്.

ദിനേശ് കുമാറിന്റെ ഭാര്യ സുജാതയുമായി ഫോണിൽ സംസാരിച്ചതായി രാഹുൽ പറഞ്ഞു. കടം തിരിച്ചടക്കാൻ സാധിക്കാത്തതു കൊണ്ടുള്ള മാനസിക സംഘർഷത്താലാണ് ദിനേശ് ആത്മഹത്യ ചെയ്തതെന്ന് സുജാത പറഞ്ഞതായി രാഹുൽ കത്തിൽ പറയുന്നു.

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കർഷക ആത്മഹത്യകൾ നടക്കുന്നത്. 2019 ഡിസംബർ 31വരെ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *