രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു; വയനാട്ടിൽ പ്രിയങ്കക്കൊപ്പം റോഡ് ഷോ

Loading...
  • 9
    Shares

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കലക്ടർക്ക് മുമ്പാകെയാണ് രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചത്. സത്യവാങ്മൂലം അടക്കം നാല് സെറ്റ് പത്രികയാണ് രാഹുൽ സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും വയനാട്ടിലെത്തിയിട്ടുണ്ട്.

പത്രികാ സമർപ്പണത്തിനായി അഞ്ച് പേരാണ് രാഹുലിനൊപ്പം കലക്ടറേറ്റിലേക്ക് പോയത്. കെ സി വേണുഗോപാൽ, ടി സിദ്ധിഖ്, പ്രിയങ്ക ഗാന്ധി, വി വി പ്രകാശ്, മുകുൾ വാസ്‌നിക് എന്നിവരാണ് രാഹുലിനൊപ്പം പത്രികാ സമർപ്പണത്തിൽ പങ്കെടുത്തത്. രാവിലെ പതിനൊന്നരയോടെയായിരുന്നു പത്രികാ സമർപ്പണം

പത്രിക സമർപ്പിച്ചതിന് ശേഷം രണ്ടാം ഗേറ്റ് വഴി പുറത്തിറങ്ങിയ രാഹുലും പ്രിയങ്ക ഗാന്ധിയും സംസ്ഥാന നേതാക്കൾക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ നടത്തുകയാണ്. 12 മണിയോടെ അദ്ദേഹം മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും റോഡ് ഷോ അൽപ്പ നേരം കൂടി തുടരുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും രാഹുൽ മടങ്ങുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *