ശബരിമല: രാഹുൽ ഗാന്ധിയുടെ നിലപാട് സ്വാഗതാർഹമെന്ന് പിണറായി വിജയൻ

  • 14
    Shares

ശബരിമല വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന്റെ അഭിപ്രായം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കോൺഗ്രസ് വക്താവ് ആനന്ദ് ശർമയും രാഹുലിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താൻ അനുകൂലമാണെന്ന രാഹുൽഗാന്ധിയുടെ അഭിപ്രായം സ്വാഗതാർഹമാണ്.

ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുൽഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് വക്താവായ ആനന്ദ് ശർമയും രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെയും പ്രസിഡൻറിൻറെയും അഭിപ്രായം കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം അവർ എത്തിനിൽക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിൻറെ ദൃഷ്ടാന്തം കൂടിയാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൻറെ മൂല്യങ്ങളെ ഉൾക്കൊണ്ട് രൂപീകരിക്കപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. അത്തരം മൂല്യങ്ങളിൽനിന്ന് കേരളത്തിലെ കോൺഗ്രസ് അകന്നുപോയിരിക്കുന്നു എന്നതിൻറെ വ്യക്തമായ തെളിവാണ് ഇത്. കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിൽ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാൻ മാത്രമേ ഇടയാക്കൂ.

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയ പാരമ്പര്യമാണ് ആദ്യ കാലഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചുവന്നിരുന്നത്. വൈക്കം സത്യാഗ്രഹം പോലുള്ളവ ഇതിൻറെ സാക്ഷ്യപത്രമായി ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്. ആ പാരമ്പര്യങ്ങളെ ആകെ നിഷേധിച്ചുകൊണ്ട് സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണ് കേരളത്തിലെ കോൺഗ്രസിൻറെ സമീപനത്തിൽ പ്രതിഫലിക്കുന്നത്.

നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നാം വളർത്തിയെടുത്ത നവോത്ഥാനപരവും മതനിരപേക്ഷവുമായ പാരമ്പര്യങ്ങളെ തള്ളിക്കളയുക മാത്രമല്ല, രാഹുൽ ഗാന്ധിയടക്കമുള്ള അഖിലേന്ത്യാ നേതൃത്വത്തിൻറെ അഭിപ്രായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും അംഗീകരിക്കുന്ന കോൺഗ്രസുകാരുടെ നിലപാട് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യവുമുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താന്‍ അനുകൂലമാണെന്ന രാഹുല്‍ഗാന്ധിയുടെ…

Posted by Pinarayi Vijayan on Tuesday, 30 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *