ജിഹാദി സഖ്യത്തിലാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്ന് പി കെ കൃഷ്ണദാസ്

  • 31
    Shares

ജിഹാദികളുമായി സഖ്യമുണ്ടാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നെന്ന് ബിജെപി ദേശീയ നിർവഹാക സമിതി അംഗം പി കെ കൃഷ്ണദാസ്. ഇന്ത്യയെന്ന പൊതുവികാരം ഉയർത്തിപ്പിടിക്കുന്നതിന് പകരം രാജ്യത്തെ ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും രാഹുൽ വിഭജിക്കുകയാണെന്ന് കൃഷ്ണദാസ് കോഴിക്കോട് ആരോപിച്ചു

വിഭജനത്തിന്റെ വിത്ത് വീണ്ടും സൃഷ്ടിക്കാനാണ് ശ്രമം. രാഹുൽ മത്സരിക്കുമ്പോൾ ഗുണമുണ്ടാകുന്നത് സിപിഎമ്മിനാണ്. വയനാട്ടിലെ ദേശസ്‌നേഹികൾ ഇതിന് മറുപടി നൽകുമെന്നും കൃഷ്ണദാസ് പറഞ്ഞു

വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിറളി പിടിച്ചതുപോലെയാണ് ഓരോ ബിജെപി നേതാവും വർഗീയ വിളമ്പുന്നത്. മുസ്ലിം ലീഗ് വൈറസാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. വയനാട്ട് പാക്കിസ്ഥാനിലാണോ ഇന്ത്യയിലാണോ എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചോദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *