രാഹുൽ ഗാന്ധി അൽപ്പ സമയത്തിനകം വയനാട്ടിലെത്തും; പ്രവർത്തകർ ആവേശത്തിൽ

Loading...
  • 11
    Shares

യുഡിഎഫ് സ്ഥാനാർഥിയായി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാമനിർദേശ പത്രികാ സമർപ്പണത്തിൽ പങ്കെടുക്കും. രാവിലെ കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ വയനാട്ടിലേക്ക് തിരിച്ചത്.

കൽപ്പറ്റയിൽ ഹെലികോപ്റ്ററിലിറങ്ങുന്ന രാഹുലിനെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കലക്ടറേറ്റിലേക്ക് ആനയിക്കും. അതേസമയം തുറന്ന ജീപ്പിൽ രാഹുലിന്റെ റോഡ് ഷോ നടത്തുന്നതിന് എസ് പി ജി അനുമതി നൽകിയിട്ടില്ല. പത്രിക സമർപ്പിച്ചതിന് ശേഷം മാത്രമേ റോഡ് ഷോ അനുവദിക്കൂവെന്ന നിലപാടിലാമ് സുരക്ഷാ ഉദ്യോഗസ്ഥർ

ബുധനാഴ്ച രാത്രി 9.10ഓടു കൂടിയാണ് രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങിയത്. അസമിൽ നിന്നാണ് രാഹുൽ കരിപ്പൂരിലെത്തിയത്. ഡൽഹിയിൽ നിന്ന് നേരത്തെ എത്തിയ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *