രാഹുലിനൊപ്പം പ്രിയങ്കയും പത്രികാ സമർപ്പണത്തിനെത്തും; വയനാട്ടിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  • 36
    Shares

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏപ്രിൽ നാലിന് ജില്ലയിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും. മൂന്നാം തീയതി കോഴിക്കോട് എത്തുന്ന രാഹുൽ ഗസ്റ്റ് ഹൗസിലാകും തങ്ങുക. കോൺഗ്രസ്, മുസ്ലിം ലീഗ് മുതിർന്ന നേതാക്കളുമായി മൂന്നിന് രാത്രി രാഹുൽ ചർച്ച നടത്തും.

രാഹുൽ ഗാന്ധിക്കൊപ്പം പത്രികാ സമർപ്പണത്തിനായി പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് അറിയുന്നത്. വൻ ഒരുക്കങ്ങൾക്കാണ് കോഴിക്കോടും വയനാടും കോൺഗ്രസ് നേതാക്കൾ തയ്യാറെടുക്കുന്നത്. രാഹുൽ എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വയനാട്ടിലെത്തും. രമേശ് ചെന്നിത്തലക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല നൽകിയിരിക്കുന്നത്.

നാളെ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസിന്റെ നേതൃയോഗം ചേരും. രാഹുൽ എത്തുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ രാവിലെ കരിപ്പൂരിലെത്തി. വയനാട്ടിലെത്തി സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തും. ബത്തേരിയിലാണ് സുരക്ഷാ സേന ക്യാമ്പ് ചെയ്യുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *