അമേഠിയിൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിൽ വരുന്നത്, നെഹ്‌റുവിന്റെ പേരക്കുട്ടിയുടെ മകന് ലീഗിന്റെ ഔദാര്യത്തിൽ ജയിക്കേണ്ട ഗതികേട്; കോൺഗ്രസിന്റെ ഏറ്റവും അപചയമെന്ന് ശ്രീധരൻ പിള്ള

  • 81
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. അമേഠിയിൽ സ്മൃതി ഇറാനിയോട് തോൽക്കുമെന്ന് ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്. മുസ്ലിം ലീഗിന്റെ ഔദാര്യത്തിൽ പാർലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് ജവഹർലാൽ നെഹ്‌റുവിന്റെ പേരക്കുട്ടിയുടെ മകനെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയത്തിന്റെ തെളിവാണിത്. ലീഗിനെ ആശ്രയിച്ച് അവരുടെ അധ്യക്ഷന് തന്നെ ജയിക്കേണ്ട അവസ്ഥ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശാകുമെന്നതിന്റെ തെളിവാണ്. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്.

വയനാട്ടിൽ ശക്തമായ മത്സരം ബിജെപി കാഴ്ചവെക്കും. സംഘടനാപരമായി ബിജെപിക്ക് അടിത്തറയുള്ള പ്രദേശമാണ് വയനാടെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *