വയനാട്ടിൽ തടിച്ചുകൂടി പതിനായിരങ്ങൾ; ആവേശത്തിലാഴ്ത്തി രാഹുലിന്റെ റോഡ് ഷോ

Loading...
  • 24
    Shares

വയനാട് യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്നരയോടെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട് കലക്ടറേറ്റിൽ എത്തിയാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിന് ശേഷം കൽപ്പറ്റ നഗരത്തിലൂടെ രാഹുലിന്റെ റോഡ് ഷോ നടക്കുകയാണ്

രാഹുലിനെ കാണുന്നതിനായി പതിനായിരക്കണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിലേക്ക് പുലർച്ചെ മുതൽ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് അധ്യക്ഷനെ വരവേൽക്കാനായി പ്രവർത്തകർ എത്തിയിട്ടുണ്ട്. റോഡ് ഷോയിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകർ അക്ഷരാർഥത്തിൽ നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്

കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയവരും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് ഷോയാണ് നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *