ശബരിമല വിഷയത്തിൽ മുൻനിലപാടിൽ വെള്ളം ചേർത്ത് രാഹുൽ ഗാന്ധി; ആചാരങ്ങൾ സംരക്ഷിക്കണമെന്ന വാദത്തിൽ കഴമ്പുണ്ട്

  • 6
    Shares

ശബരിമല വിഷയത്തിൽ മുൻനിലപാട് തിരുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആചാരങ്ങൾ സംരക്ഷിക്കപെടണമെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് രാഹുൽ പറഞ്ഞു. ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ

കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായത്. വിഷയത്തിൽ താൻ നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു

ശബരിമല സങ്കീർണമായ വിഷയമാണ്. എന്നാലും കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പം നിൽക്കാനാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകിയ നിർദേശമെന്നും പുതിയ നിലപാടായി കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *