രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യം; നേതാക്കൾ കത്ത് നൽകി

  • 16
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യമുയരുന്നു. അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് ആവശ്യം. കർണാടക സംസ്ഥാന നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത് നൽകുകയും ചെയ്തു

ബംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു ഈ മൂന്ന് മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ മത്സരിക്കാനാണ് കർണാടക സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നത്. തമിഴ്‌നാട്ടിലെ നേതാക്കളും സമാന ആവശ്യമുയർത്തിയിട്ടുണ്ട്. കന്യാകുമാരി, ശിവഗംഗ മണ്ഡലങ്ങളാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കണമെന്ന് കോൺഗ്രസ് ലീഗ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *