ടോം വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന് രാഹുൽ; സീറ്റിന് വേണ്ടി ശല്യപ്പെടുത്തിയെന്ന് മുല്ലപ്പള്ളി
എഐസിസി മുൻ വക്താവ് ടോം വടക്കൻ രാജിവെച്ച് ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ടോം വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന് മാധ്യമപ്രവർത്തകരോട് രാഹുൽ പറഞ്ഞു
Congress President Rahul Gandhi on Tom Vadakkan joining BJP: Vadakkan? No, no Vadakkan is not a big leader. pic.twitter.com/Ammxl3eNyJ
— ANI (@ANI) March 15, 2019
അതേസമയം തൃശ്ശൂർ സീറ്റിന് വേണ്ടി ടോം വടക്കൻ ശല്യപ്പെടുത്തിയിരുന്നതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തൃശ്ശൂരിലെ സീറ്റ് വാങ്ങിത്തരണമെന്ന് ടോം വടക്കൻ ആവശ്യപ്പെട്ടിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞ് ശല്യപ്പെടുത്തിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.