രാഹുലിന്റെ പെരിയ സന്ദർശനവും മനോരമയുടെ ചതിയും; അനുഭവം വിവരിച്ച് ഫോട്ടോഗ്രാഫർ

  • 385
    Shares

കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ മറ്റ് പത്രങ്ങളിൽ ലഭിക്കാതിരിക്കാൻ മനോരമ നടത്തിയ ചതിയെ കുറിച്ച് വിവരിച്ച് ഫോട്ടോഗ്രാഫർ. കേരളാ കൗമുദിയുടെ ഫോട്ടോഗ്രാഫറായ അരുൺ എ ആർ സിയാണ് മനോരമയുടെ ചതിയെ കുറിച്ച് വിവരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് അരുൺ ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറിപ്പിന്റെ പൂർണരൂപം

ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ…….??????????

പുലർച്ചെ എണീറ്റാണ് പെരിയയിലേക്ക് പോയത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം പകർത്തുക തന്നെയായിരുന്നു ലക്ഷ്യം. മരിച്ചവരുടെ വീട് സന്ദർശിക്കുന്നതും അവരുടെ വീട്ടിലെ പടവും അത് മാത്രമാണ് ഒരു ഫോട്ടോഗ്രാഫർ എന്നനിലയിൽ ആകെ ലഭിക്കാനുണ്ടായിരുന്നത്. അതിനു വേണ്ടിയാണ് കടുത്ത ചൂടിൽ ഞാനുൾപ്പെടുന്ന ഫോട്ടോഗ്രാഫർമാർ പൊരിവെയിലിൽ കാത്തുനിന്നത്. ഡിസിസിയുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫി പാസ് കിട്ടിയ മാതൃഭൂമിയുടെ രാമനാഥ പൈയും അവിടെ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞാണ് എസ്.പി.ജി. ടീം നിങ്ങൾ മനോരമ ആണോ എന്ന് ചോദിച്ചു ചെന്നത്, അല്ല സർ, ഞാൻ മാതൃഭൂമി ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞപ്പോൾ പിടിച്ചു പുറത്താക്കി. കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത് മലയാള മനോരമ ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയു എന്ന്. പിന്നെ എന്തിനാണ് ഈ ഫോട്ടോഗ്രാഫേഴ്‌സ് രാവിലെ മുതൽ അവിടെ വെയിലത്ത് കാത്തിരുനത്. അന്വേഷിച്ചപ്പോൾ അറഞ്ഞു മനോരമ ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കെല്ലാം പടം നൽകുമെന്ന് എസ്പിജി അറിയിച്ചു എന്ന്. ഇത് മനോരമായുടെ രണ്ടു ഫോട്ടോഗ്രാഫർമാരും അംഗീകരിച്ചു. വ്യത്യസ്ത മാധ്യമങ്ങളിൽ ആണ് ജോലി ചെയ്യുന്നത് എങ്കിലും എല്ലാ ജീവനക്കാരും തമ്മിൽ നല്ല ബന്ധമാണുള്ളത്. പരസ്പരം പടം നൽകിയും മറ്റുമൊക്കെ സഹായിക്കുന്നത് ഫോട്ടോഗ്രാഫർമർക്കിടയിൽ പതിവാണ്. എസ്പിജി ഉറപ്പു തന്നതിനാലും എന്നും കാണുന്ന ഫോട്ടോഗ്രാഫർ പറഞ്ഞതിനാലും പടം ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും ഒരു പ്രശ്‌നങ്ങൾക്കും മുതിർന്നില്ല. അങ്ങനെ രാഹുൽ പോയതിന് ശേഷം ഓഫിസിൽ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫർ തനിനിറം കാണിച്ചത്. പടം നൽകേണ്ടന്ന് മുതലാളി പറഞ്ഞുപോലും. അതും പറഞ്ഞു ഫോട്ടോഗ്രാഫർ കൈ കഴുകി.
എസ്പിജിയുടെയും മനോരമ ഫോട്ടോഗ്രാഫെർമരുടെയും വാക്കുവിശ്വസിച്ചാണ് മറ്റുള്ളവരെല്ലാം അടങ്ങിയത്. ഒരു കാര്യം മാത്രമേ പറയാനുള്ളു. ഇതല്ല പ്രൊഫെഷണലിസം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഫോട്ടോഗ്രാഫർമാർ പടം നൽകുമെന്ന് സമ്മതിക്കരുതായിരുന്നു. എല്ലാം സമ്മതിച്ചു പടം കയ്യിലായപ്പോൾ സ്വാഭാവം മാറുന്നത് ശരിയല്ല. നാളെ ഈ ഫോട്ടോയും അടിച്ചുള്ള പത്രം നോക്കുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്നു എങ്കിൽ നിങ്ങൾ അല്പന്മാരാണ്. കാരണം നിങ്ങളുടെ വാക്കു വിശ്വസിച്ച ഒരുപാട് പേരുടെ ചങ്കിലാണ് നിങ്ങൾ കുത്തിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *