രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കും; പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

Loading...
  • 106
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കും. മുതിർന്ന നേതാവ് എ കെ ആന്റണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിത്വങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വന്നിരിക്കുന്നത്.

വയനാടാണ് ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന് എ കെ ആന്റണി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സീറ്റാണ് വയനാട്. ഇതു കൂടി കണക്കിലെടുത്താണ് രാഹുല്‍ വയനാട് മത്സരിക്കാന്‍ തീരുമാനമെടുത്തത്.

അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുക. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാന നേതൃത്വം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇതില്‍ തീരുമാനമെടുത്തതെന്ന് എ കെ ആന്റണി അറിയിച്ചു. വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന ടി സിദ്ധിഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *