രാഹുൽ ഗാന്ധി ഇന്ന് പുത്തുമലയിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

മഴ ദുരിതം വിതച്ച വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എംപി രാഹുൽ ഗാന്ധി സന്ദർശനം നടത്തുകയാണ്. ഇന്ന് ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലും താമരശ്ശേരിയിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും. ഇന്നലെ നിലമ്പൂർ കവളപ്പാറയിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു.

പുത്തുമലക്ക് പുറമെ പനമരം, മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലും രാഹുൽ എത്തും. നാടിനെ പ്രളയക്കെടുതിയിൽ നിന്ന് കരകയറ്റാൻ എല്ലാ സഹായവും നൽകുമെന്ന് രാഹുൽ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം പുത്തുമലയിൽ രക്ഷപ്രവർത്തനം തുടരുകയാണ്. ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *