രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും, നാളെ പത്രികാ സമർപ്പണം; പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും

  • 7
    Shares

വയനാട് ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങും. നാളെ രാവിലെ 9 മണിയോടെയാകും വയനാട്ടിലേക്ക് തിരിക്കുക.

9 മണിയോടെ വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് കൽപ്പറ്റയിലേക്ക് പോകുക. തുടർന്ന് കലക്ടറേറ്റിലേക്കെത്തി പത്രിക സമർപ്പിക്കും. ഇതിന് ശേഷം നഗരത്തിൽ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും

എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, കെ സി വേണുഗോപാൽ എന്നിവർ കോഴിക്കോടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *