ഒരു പൈലിയെ നേരിടാനാണോ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് കോടിയേരി; ഇടതുക്ഷത്തിന്റെ സാധ്യത വർധിക്കും

  • 43
    Shares

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇടതുപക്ഷത്തിന്റെ സാധ്യത വർധിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്ത സംസ്ഥാനത്ത് വന്ന് മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയാണ്. ഇത് ജനങ്ങൾ മനസ്സിലാക്കും.

ബിജെപിയുടെ ജൂനിയർ പങ്കാളിയായിട്ടാകും കോൺഗ്രസ് പ്രവർത്തിക്കുക. ദേശീയ തലത്തിൽ കോൺഗ്രസിന് സാധ്യതയില്ലെന്ന് കണ്ടപ്പോഴാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. രാഹുലിനെ നേരിടാൻ ഇടതുപക്ഷം തയ്യാറാണ്.

വയനാട്ടിൽ ഒരു പൈലിയാണ് എൻ ഡി എ സ്ഥാനാർഥിയെന്നാണ് അറിയുന്നത്. ബിജെപിക്കെതിരെയാണ് പോരാട്ടമെന്ന് രാഹുൽ എപ്പോഴും പറയാറുണ്ട്. ഒരു പൈലിയെ നേരിടാനാണോ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്നും കോടിയേരി പരിഹസിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *