രാഹുൽ ബുധനാഴ്ച വയനാട്ടിലെത്തും; മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിൽ

  • 13
    Shares

കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിലേക്ക് എത്തും. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വരവ്. പോലീസും തണ്ടർബോൾട്ടും സുരക്ഷയും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

വയനാട്, മലപ്പുറം, പാലക്കാട് പോലീസ് മേധാവിമാരുടെ സംയുക്ത നിയന്ത്രണത്തിലാണ് തണ്ടർബോൾട്ടിന്റെ പരിശോധന. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട്ടിലെ മക്കിമല, മേപ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ ആദിവാസി കോളനികളിലും തണ്ടർബോൾട്ട് സംഘമെത്തി.

കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി സ്ഥിരീകരിച്ചത്. എൻ ഡി എ സ്ഥാനാർഥിക്ക് സായുധ സംഘം സുരക്ഷ നൽകുന്നുണ്ട്. എന്നാൽ എൽ ഡി എഫ് സ്ഥാനാർഥി സുരക്ഷ വേണ്ടെന്ന് അറിയിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *