രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഇടതിനെതിരെയെന്ന് മുഖ്യമന്ത്രി; മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെയെന്ന് കോൺഗ്രസ്

Loading...
  • 24
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെയാണ് മത്സരിക്കുന്നതെങ്കിൽ വയനാട്ടിൽ അല്ല മത്സരിക്കേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ മത്സരിക്കുന്നതു കൊണ്ട് ഇടതുസ്ഥാനാർഥിയെ പിൻവലിക്കാൻ പോകുന്നില്ല. ആരുവന്നാലും നേരിടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ട്. വിജയിക്കുമെന്നതിൽ എൽ ഡി എഫിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം മത്സരം ഇടതിനെതിരെയല്ലെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെയാണ് മത്സരം. എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെനന്ന് എ കെ ആന്റണി പ്രതികരിച്ചു. മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തി എന്ന നിലക്കാണ് വയനാടിനെ പരിഗണിച്ചതെന്നും ആന്റണി പ്രതികരിച്ചു. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലുമാകെ ഒരു തരംഗമുണ്ടാകുമെന്നും ആന്റണി പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *