വയനാട്ടിൽ രാഹുൽ എത്തുമോ: തീരുമാനം ഇന്നറിയാം, ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ടെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

  • 14
    Shares

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന കെ പി സി സിയുടെ നിർദേശം സജീവ പരിഗണനിയിലുണ്ടെന്ന് കേന്ദ്രനേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നേതാക്കൾ

രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമില്ല. അന്തിമ തീരുമാനം രാഹുലിന്റേതാണ്. കേരളത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചതാണെന്നും ഉമ്മൻ ചാണ്ടി പര്തികരിച്ചു. രാഹുലിന്റെ കർമ മണ്ഡലം അമേഠി തന്നെയായിരിക്കും എങ്കിലും കേരളത്തിലെ ജനങ്ങളുടെ ആവശ്യം തള്ളിക്കളയാൻ സാധ്യതയില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു

എന്നാൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന നിലപാടാണ് കോൺഗ്രസിനും ഇടതുപക്ഷത്തിനുമുള്ളത്. സമാന നിലപാട് എടുക്കുന്ന മുന്നണിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയപരമായി ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സമാന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ചോദിച്ചിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *