വയനാട് അതീവ സുരക്ഷാ വിന്യാസം; ഡിസിസി ഓഫീസിലേക്ക് രാഹുൽ എത്തിയേക്കില്ല

  • 13
    Shares

കൽപ്പറ്റ: വയനാട് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച പത്രിക സമർപ്പിക്കാനെത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിൽ സുരക്ഷാ ചുമതല എസ് പി ജിയുടെ നേതൃത്വത്തിലാണ്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ്.

അസമിൽ നിന്നും രാത്രി എട്ട് മണിയോടെയാണ് രാഹുൽ ഗാന്ധി കോഴിക്കോടേക്ക് എത്തുക. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് രാഹുലിന് താമസം ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണവും എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. റോഡ് മാർഗം വയനാട്ടിലെത്തണമെന്നായിരുന്നു രാഹുലിന്റെ ആഗ്രഹം. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് നിരസിച്ചു

ചുരത്തിൽ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്ററിലാക്കി. പതിനൊന്ന് മണിക്ക് കൽപ്പറ്റ എ കെ എം ജെ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങും. ബസ് സ്റ്റാൻഡിന് സമീപത്ത് കൂടി രണ്ട് കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് കലക്ടറേറ്റിലെത്താനാണ് തീരുമാനം.

പരമാവധി കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി വൻ റോഡ് ഷോയ്ക്കും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സുരക്ഷ കണക്കിലെടുത്ത് റോഡിന്റെ ഇരുവശത്തും പോലീസ് ബാരിക്കേഡ് ഉണ്ടാകും. എന്നാൽ വയനാട് ഡിസിസി ഓഫീസിലേക്ക് രാഹുൽ ഗാന്ധി എത്തില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഡിസിസിയിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുൽ ഗാന്ധിയെ കൊണ്ടുപോകാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *