രാഹുൽ ഗാന്ധി വയനാട്ടിൽ; പാപനാശിനിയിൽ ബലിതർപ്പണം നടത്തി

  • 35
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. 10.15ഓടെ ക്ഷേത്രത്തിലെത്തിയ രാഹുൽ പിതാവ് രാജീവ് ഗാന്ധിക്ക് വേണ്ടും രക്തസാക്ഷിത്വം വരിച്ച സൈനികർക്ക് വേണ്ടിയും ബലിതർപ്പണം നടത്തി.

കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ തിരുനെല്ലിയിലെത്തിയത്. പഞ്ചതീർഥം വിശ്രമ മന്ദിരത്തിൽ എത്തി വസ്ത്രം മാറി ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

ക്ഷേത്ര ദർശനത്തിന് ശേഷമാണ് കാൽനടയായി പാപനാശിനിയിൽ എത്തി ബലിതർപ്പണം നടത്തിയത്. തിരകെ ക്ഷേത്രത്തിലെത്തി പ്രസാദം വാങ്ങി മടങ്ങുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *