വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

വയനാട് എംപി രാഹുൽ ഗാന്ധി ദുരിതബാധിത മേഖലകൾ സന്ദർശിക്കാനായി മണ്ഡലത്തിൽ ഇന്ന് വീണ്ടുമെത്തും. വയനാട് ജില്ലയിലെ ആകെയുള്ള 16 സ്റ്റേഷനുകളിൽ 14 പോലീസ് സ്‌റ്റേഷൻ പരിധിയിലും ചൊവ്വ, ബുധൻ., വ്യാഴം ദിവസങ്ങളിൽ രാഹുൽ എത്തുന്നുണ്ട്.

എസ് പി ജി സംരക്ഷണമുള്ള വിവിഐപിയായ രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനത്തിൽ തലവേദനയായിരിക്കുന്നത് പോലീസിനാണ്. പഴുതടച്ച് സുരക്ഷയൊരുക്കാനുള്ള നീക്കമാണ് പോലീസ് കഴിഞ്ഞ രാത്രി മുതൽ ചെയ്യുന്നത്. ഇന്നുച്ചയ്ക്ക് 12.30ന് കണ്ണൂരിലാണ് രാഹുൽ വിമാനമിറങ്ങുക.

റോഡ് മാർഗം മാനന്തവാടിയിലേക്കാണ് രാഹുൽ ആദ്യം പോകുക. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്ത് വയനാട്ടിലെ പോലീസുകാർക്ക് പുറമെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും പ്രത്യേക യൂനിറ്റ് പോലീസിനെ വയനാട്ടിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ പര്യടനത്തിന് ശേഷം മലപ്പുറം ജില്ലയിലും രാഹുൽ എത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും ആദിവാസി കോളിനികളിലും സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *