മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ വയനാട് മണ്ഡലത്തിൽ; റോഡ് ഷോയ്ക്ക് തുടക്കമായി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തി. വയനാട് നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 2.15ഓടെ കോഴിക്കോട് വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ ചേർന്ന് സ്വീകരിച്ചു

നിലമ്പൂരിനടത്ത് കാളികാവിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തും. നിലമ്പൂർ, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തും. ഇതിന് ശേഷം റോഡ് മാർഗം കൽപ്പറ്റയിലേക്ക് തിരിക്കും. കൽപ്പറ്റ റസ്റ്റ് ഹൗസിലാണ് താമസം.

നാലെ 10 മണിക്ക് വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കും. 11 മണിക്ക് കൽപ്പറ്റ ടൗൺ, കമ്പളക്കാട്, 12.30ന് പനമരം, രണ്ട് മണിക്ക് മാനന്തവാടി, 3 മണിക്ക് പുൽപ്പള്ളി, 4 മണിക്ക് ബത്തേരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

9ാം തീയതി രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ, 11.30ന് മുക്കം എന്നിവിടങ്ങളിലും രാഹുൽ സന്ദർശനം നടത്തും. ഉച്ചയോടെ രാഹുൽ തിരിച്ചുപോകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *