രാഹുൽ ഗാന്ധി കോഴിക്കോട് നിന്ന് പുറപ്പെട്ടു; അൽപ്പ സമയത്തിനകം വയനാട്ടിലെത്തും

  • 10
    Shares

വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോഴിക്കോട് നിന്ന് പുറപ്പെട്ടു. രാവിലെ 10.45ഓടുകൂടിയാണ് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ നിന്നും രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

രാവിലെ 11 മണിയോടുകൂടി രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 10.30ഓടുകൂടിയാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും രാഹുലും പ്രിയങ്കയും പുറത്തിറങ്ങിയത്. വിക്രം മൈതാനിയിലേക്കുള്ള യാത്രക്കിടെ വഴിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനും രാഹുൽ സമയം കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *