ഡോ പറഞ്ഞിട്ട് കെട്ടിപ്പിടിക്ക്, ഞാൻ പോസ് ചെയ്തില്ല; രാഹുലിന്റെ ആലിംഗനം ട്രോളൻമാർ ഏറ്റെടുത്തു

  • 318
    Shares

ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചക്കിടെ തന്റെ പ്രസംഗ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം. പ്രസംഗത്തിൽ മോദിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച ശേഷമായിരുന്നു രാഹുൽ മോദിക്ക് അരികിലേക്ക് ചെന്നതും ഷേക്ക് ഹാൻഡ് നൽകിയ ശേഷം ആലിംഗനം ചെയ്തതും

രാഹുലിന്റെ ആലിംഗനത്തിൽ പകച്ചുപോയ മോദിക്ക് ആദ്യമെന്താണ് നടന്നതെന്ന് വ്യക്തമായിരുന്നില്ല. രാഹുൽ തിരിഞ്ഞുനടക്കുമ്പോഴാണ് മോദി അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നതും സംസാരിക്കുന്നതും. നിങ്ങൾക്ക് എന്നെ വെറുക്കാം, പപ്പു എന്ന് പരിഹസിക്കാം എന്നാൽ തനിക്ക് നിങ്ങളോട് യാതൊരു വിദ്വേഷവുമില്ലെന്ന് പറഞ്ഞായിരുന്നു രാഹുൽ മോദിയുടെ അടുക്കലേക്ക് ചെന്നത്

രാഹുൽ നടത്തിയ പ്രസംഗവും അതിന് ശേഷം നടത്തിയ പ്രകടനവുമൊക്കെ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. ഒപ്പം മോദിയുടെ അമ്പരപ്പ് ട്രോളുകൾക്കും വഴിവെക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *