പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും
തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. കെപിസിസി അധ്യക്ഷൻ എംഎം ഹസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45ന് തിരുവനന്തപുരത്താണ് അദ്ദേഹം വിമാനമിറങ്ങുക
രാവിലെ 10 മണിക്ക് ചെങ്ങന്നൂരിലേക്ക് രാഹുൽ പുറപ്പെടും. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം 12.30ഓടെ ആലപ്പുഴയിലേക്ക് എത്തും. ഇവിടെ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണ യോഗത്തിൽ പങ്കെടുക്കും. ആലുവ, പറവൂർ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളും രാഹുൽ സന്ദർശിക്കും.