നിരപരാധിത്വം വ്യക്തമായി: തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെയും യുവതിയെയും വിട്ടയച്ചു

തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി റഹീം അബ്ദുൽ ഖാദറിനെയും വയനാട് സ്വദേശിയായ യുവതിയെയും വിട്ടയച്ചു. നിരപരാധികളാണെനന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്

ഇരുവരെയും എൻ ഐ എ അടക്കമുള്ള വിവിധ ഏജൻസികൾ ഞായറാഴ്ച വൈകുന്നേരം ഏഴ് മണി വരെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദം ഇവർക്കുണ്ടെന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് വിട്ടയച്ചത്.

ലഷ്‌കർ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റഹീം അബ്ദുൽഖാദറിനെ കസ്റ്റഡിയിലെടുത്തത്. തന്നെ പോലീസ് അന്വേഷിക്കുന്നതായുള്ള വാർത്തകൾ അറിഞ്ഞതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.

എൻ ഐ എ, ക്രൈംബ്രാഞ്ച്, തമിഴ്‌നാടിന്റെ ക്യൂ ബ്രാഞ്ച് തുടങ്ങിയ ഏജൻസികളാണ് റഹീമിനെ ചോദ്യം ചെയ്തത്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് ആരോ ഇയാളുടെ പേര് തീവ്രവാദ കേസിലേക്ക് വലിച്ചിട്ടതാകാമെന്ന സംശയമാണ് ബന്ധുക്കൾ പ്രകടിപ്പിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *