കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്; മൊബൈൽ ഫോണുകളും ചാർജറുകളും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രണ്ട് മൊബൈൽ ഫോണുകളും സോളാർ ചാർജറും പിടിച്ചെടുത്തു. ആറാം ബ്ലോക്കിൽ നിന്നുമാണ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ഫോണും ചാർജറും പിടിച്ചെടുത്തത്.
ആരിൽ നിന്നാണോ മൊബൈൽ ഫോൺ കണ്ടെത്തിയത് അവരെ ജയിൽ മാറ്റാൻ ഋഷിരാജ് സിംഗ് നിർദേശം നൽകി. ഫോണുകളിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്താനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയും കണ്ണൂരിൽ റെയ്ഡ് നടത്തിയിരുന്നു.