ട്രെയിനുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി റെയിൽവേയുടെ പുതിയ പട്ടിക

  • 8
    Shares

കൊച്ചി: ദക്ഷിണ മേഖല റെയിൽവേ സമയക്രമത്തിൽ മാറ്റം. ട്രാഫിക് തിരക്ക് കുറച്ച് ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച അർധരാത്രി മുതൽ മാറ്റങ്ങൾ നിലവിൽ വരും

തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വഴി ന്യൂഡൽഹിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന കേരളാ എക്‌സ്പ്രസ് ഇനി മുതൽ എറണാകുളം ജംഗ്ഷനിൽ നിർത്തില്ല. പകരം എറണാകുളം ടൗൺ നോർത്ത് റെയിൽവേ സ്‌റ്റേഷനിലാണ് ട്രെയിന് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തുന്ന 56386/56389 എന്നീ നമ്പറുകളിലെ പാസഞ്ചർ ട്രെയിനുകളും 56363/56362 നമ്പറുകളിൽ നിലമ്പൂർ റോഡ്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളും ഒറ്റ ട്രെയിനായി മാറ്റി. ഇനിമുതൽ 56363, 56362 എന്നീ നമ്പറുകളിൽ നിലമ്പൂർ-കോട്ടയം റൂട്ടിൽ നിലമ്പൂർ-കോട്ടയം-നിലമ്പൂർ പാസഞ്ചറായി സർവീസ് നടത്തും. എറണാകുളം ജംഗ്ഷന് പകരം എറണാകുളം നോർത്തിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

പാലരുവി എക്‌സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് പാലക്കാടേക്കും പാലക്കാട് നിന്ന് തിരുനെൽവേലിക്കും യാത്ര നടത്തും. കൊല്ലത്ത് നിന്ന് എടമണ്ണിലേക്ക് സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ(56335/56336) ചെങ്കോട്ട വരെ നീട്ടും.

16352 നാഗർകോവിൽ-മുംബൈ സി എസ് ടി പ്രതിവാര എക്പ്രസിന്റെ വേഗത 60 മിനിറ്റ് വർധിപ്പിച്ചു. മുംബൈ സി എസ് ടി-നാഗർകോവിൽ എക്പ്രസിന്റെ വേഗത 45 മിനിറ്റും വർധിപ്പിച്ചു. 126422 നിസാമുദ്ദീൻ-കന്യാകുമാരി എക്‌സ്പ്രസ് 25 മിനിറ്റ് വേഗത വർധിപ്പിച്ചു. ആഴ്ചയിൽ നാല് ദിവസം നാഗർകോവിലിനും മുംബൈ സി എസ് ടി സ്‌റ്റേഷനുകൾക്കും ഇടയിൽ സർവീസ് നടത്തുന്ന 16340 ട്രെയിൻ 30 മിനിറ്റ് വേഗത്തിലാക്കി. 12667 ചെന്നൈ എഗ്മോർ-നാഗർകോവിൽ, 16354 നാഗർകോവിൽ-കച്ചെഗുഡ എക്പ്രസ് എന്നീ ട്രയിനുകളുടെ വേഗത 15 മിനിറ്റ് വർധിപ്പിച്ചു

കന്യാകുമാരി-ഹൗറ എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്‌സ്പ്രസ്, മുംബൈ സി എസ് ടി-ചെന്നൈ സെൻട്രൽ എക്‌സ്പ്രസ്, കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസ് എന്നിവ പത്ത് മിനിറ്റ് വേഗത വർധിപ്പിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *