കേന്ദ്രം നൽകിയ അടിയന്തരസഹായം മതിയാകില്ല; പ്രത്യേക പാക്കേജ് വേണമെന്ന് റവന്യുമന്ത്രി

  • 6
    Shares

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കേന്ദ്രം നൽകിയ അടിയന്തര ധനസഹായം ഒട്ടും മതിയാകില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. കേരളത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. 1220 കോടി അടിയന്തരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 100 കോടി രൂപയാണ് അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചത്.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന് 8316 കോടിയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പ്രാഥമികമായ കണക്കാണിത്. യഥാർഥ നഷ്ടം കണക്കാക്കിയാൽ ഇതിലും കൂടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി രാജ്‌നാഥ് സിംഗിന് നൽകിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേരളത്തിന്റെ കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നാണ് രാജ്‌നാഥ് സിംഗ് അറിയിച്ചത്. ആദ്യ ഘട്ടത്തിൽ കേന്ദ്രം അനുവദിച്ച തുകയെ കൂടാതെയാണ് 100 കോടി രൂപ കൂടി അടിയന്തരമായി അനുവദിച്ചിരിക്കുന്നത്.

കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് രാജ്‌നാഥ് സിംഗ് ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലേക്ക് കേന്ദ്രസംഘത്തെ ഒരിക്കൽ കൂടി അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *