കാലവർഷക്കെടുതി; സംസ്ഥാനത്തിന് കൈത്താങ്ങുമായി നിരവധി പേർ

  • 7
    Shares

കാലവർഷക്കെടുതിയിൽ നിന്ന് കേരളത്തെ കൈപ്പിടിച്ചുയർത്താൻ ഓരോരുത്തരും കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ലക്ഷം രൂപ നൽകി. ഓരോരുത്തരുടെയും സഹായം കേരളത്തിന് ആവശ്യമുണ്ടെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകരുതെന്ന സോഷ്യൽ മീഡിയ പ്രചാരണം തള്ളിക്കളയണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മിസോറാം ഗവർണർ കുമ്മനം രാജശേഖരനും ഒരു ലക്ഷം രൂപ നൽകി. ദുരന്തത്തിൽപെട്ട് മരിച്ചവരുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നതായി കുമ്മനം പറഞ്ഞു. കേരളത്തിന് തമിഴ്‌നാട്ടിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. ഡിഎംകെ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്

ലുലു ഗ്രൂപ്പും അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. കേരളം പരീക്ഷണ ഘട്ടം മറികടക്കുന്നതിനായി പ്രാർഥിക്കുന്നതായി എംഎ യുസഫലി പറഞ്ഞു. തമിഴ് നടൻ മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തു. നടൻമാരും സഹോദരൻമാരുമായ സൂര്യ, കാർത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തു. തമിഴ് സിനിമാ സംഘടന നടികർ സംഘം അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപ സഹായം നൽകുന്നതായി അറിയിച്ചു. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നിൽക്കാനും വിജയ് ആഹ്വാനം ചെയ്തു.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *