കാലവർഷക്കെടുതിയിൽ കേരളത്തിന് 8316 കോടിയുടെ നഷ്ടം; കേന്ദ്രം 100 കോടി അനുവദിച്ചു

Loading...
  • 25
    Shares

കാലവർഷക്കെടുതിയിൽ വലയുന്ന കേരളത്തിന് കേന്ദ്രം 100 കോടി രൂപ സഹായം അനുവദിച്ചു. അടിയന്തര സഹായമായാണ് 100 കോടി അനുവദിച്ചത്. കൂടുതൽ തുക കേന്ദ്രം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംസ്ഥാനത്തോടൊപ്പം ചേർന്ന് കേന്ദ്രവും ദുരിതബാധിത പ്രശ്‌നങ്ങളെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

1924ന് ശേഷം കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് ഏകദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. യഥാർഥ നഷ്ടം വിലയിരുത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ പ്രാഥമിക കണക്കുകളാണ് മുഖ്യമന്ത്രി സമർപ്പിച്ചത്. അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഇതിൽ 820 കോടി രൂപ എൻഡിആർഎഫ് മാനദണ്ഡങ്ങൾ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവർഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘം ശുപാർശ ചെയ്തതുമാണ്. കേരളത്തിലേക്ക് വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആഗസ്റ്റ് 9 മുതൽ 12 വരെയുള്ള തീയതികളിൽ 37 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അഞ്ചു പേരെ കാണാതായി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഈ സീസണിൽ 186 പേർ മരിച്ചു. 211 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടി വരും. ഇരുപതിനായിരത്തിലധികം വീടുകൾ തകർന്നു. പതിനായിരത്തോളം കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ തകർന്നു.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *