മൂവായിരത്തോളം വീടുകൾ തകർന്നു; ഞായറാഴ്ച മാത്രം 9 മരണം, മഴ കുറയുമെന്ന് പ്രവചനം

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 77,688 കുടുംബങ്ങളിൽ നിന്നായി 2,47,219 പേരാണുള്ളത്.

വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നത് കണക്കിലെടുത്ത് 16ാം തീയതി വരെ അതീവ ജാഗ്രത തുടരാനാണ് തീരുമാനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 9 പേരാണ് മഴക്കെടുതിയിൽ പെട്ട് മരിച്ചത്. വടക്കാഞ്ചേരി കെ എസ് ഇ ബി സെക്ഷനിലെ താത്കാലിക ഡ്രൈവർ ജോസ്(58) വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനുള്ള പ്രവൃത്തികൾക്കിടെ ജീപ്പ് മറിഞ്ഞു മരിച്ചു. തൃശ്ശൂർ പെരിങ്ങാവ് മംഗലത്ത് വീട്ടിൽ പ്രദീപ്(50) വെള്ളക്കെട്ടിൽ വീണുമരിച്ചു. വീട്ടിൽ വെള്ളമിറങ്ങിയോ എന്നറിയാനായി ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പോയതായിരുന്നു പ്രദീപ്

ചാവക്കാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലപ്പെട്ടി തെക്കൂട് ഷംസുദ്ദീന്റെ മകൻ ഷാരിഖ്(24) ആണ് മരിച്ചത്. കോഴിക്കോട് ആയഞ്ചേരിയിൽ അബ്ദുള്ളയുടെ മകൻ ഫാസിൽ(25) ഒഴുക്കിൽപ്പെട്ട് മരിച്ചു. വടകരയ തൂണേരിയിൽ മരം മുറിക്കുന്നതിനിടെ തൂണേരിയിൽ ഇബ്രാഹിം(52) മരം വീണു മരിച്ചു

കോട്ടയം വേളൂരിൽ സുരേന്ദ്രന്റെ മകൻ നന്ദു(19) വെള്ളക്കെട്ടിൽ വീണുമരിച്ചു. കണ്ണൂർ മാട്ടൂലിൽ സിപി സുബൈർ(38), പെരളശ്ശേരിയിൽ കെ വി ഇഖ്ബാൽ(38) എന്നിവർ വെള്ളക്കെട്ടിൽ വീണു മരിച്ചു. കാസർകോട് നീലേശ്വരത്ത് കൊഴുമ്മൽ അമ്പൂട്ടി(80) വെള്ളക്കെട്ടിൽ വീണു മരിച്ചു. നിലമ്പൂർ ചാരംകുളത്ത് വീട് വൃത്തിയാക്കുന്നതിനിടെ കിഴങ്ങുമുണ്ട ഹംസ(56) കുഴഞ്ഞുവീണുമരിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *