കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്‌ 77 പേർക്ക്; 283 വീടുകൾ പൂർണമായും തകർന്നു

  • 6
    Shares

കേരളത്തിൽ കാലവർഷക്കെടുതിയിൽ 77 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷം ആരംഭിച്ച മെയ് 29 മുതലുള്ള കണക്കാണിത്. 25 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്

283 വീടുകൾ മുഴുവനായി തകർന്നു. 7213 വീടുകൾ ഭാഗികമായും തകർന്നു. 7751 ഹെക്ടർ കൃഷിയും കാലവർഷക്കെടുതി ബാധിച്ചിട്ടുണ്ട്. 3790 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷ കെടുതി നേരിടാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 30,549 പേർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. മൂവായിരത്തോളം പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടർമാർക്ക് 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

കാലവർഷക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37…

Posted by Pinarayi Vijayan on 2018 m. Liepa 12 d., Ketvirtadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *