കാലവർഷക്കെടുതിയിൽ മരിച്ചത് 56 പേർ; 5821 വീടുകൾ തകർന്നു

  • 13
    Shares

സംസ്ഥാനത്ത് മേയ് 29 മുതൽ ആരംഭിച്ച കാലവർഷത്തിൽ ഇതുവരെയുണ്ടായത് കനത്ത നാശനഷ്ടങ്ങൾ. 56 പേർക്കാണ് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്. കോഴിക്കോട് ജില്ലയെയാണ് കാലർഷം കൂടുതലും ബാധിച്ചത്. കട്ടിപ്പാറ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 14 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

255 വീടുകൾ പൂർണമായും തകർന്നു. 5566 വീടുകൾ ഭാഗികമായും തകർന്നു. നിരവധി കൃഷിയിടങ്ങളും റോഡുകളും നശിച്ചു. കണ്ണൂർ ജില്ലയിൽ ഒമ്പത് വീടുകൾ ഒഴുകിപ്പോയി. മലപ്പുറം, ഇടുക്കി, കാസർകോട്, വയനാട്, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് വീടുകൾ തകർന്നത്

4217 ഹെക്ടർ കൃഷി നശിച്ചു. 241 കിലോമീറ്റർ പഞ്ചായത്ത് റോഡുകളും 450 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളും തകർന്നു. പൊതുമരാമത്ത് നിർമിതികളുടെ നഷ്ടം 101 കോടി രൂപയാണ്. 1971 വൈദ്യുതി പോസ്റ്റുകളും 1198 11കെവി ട്രാൻസ്‌ഫോമറുകളും തകർന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *