കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം

Loading...
  • 30
    Shares

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 29 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങൾക്ക് 3800 രൂപ വീതം നൽകും. കുട്ടികൾക്ക് പാഠപുസ്തകങ്ങളും ഉടൻ വിതരണം ചെയ്യും. ഇവര്‍ക്ക് സൗജന്യ റേഷനും നല്‍കും

കാലവർഷക്കെടുതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ലൈഫ് പദ്ധതിയിൽ വീടും നിർമിച്ച് നൽകും. നൂറുകണക്കിന് വീടുകളാണ് പൂർണമായോ ഭാഗികമായോ തകർന്നത്. റോഡുകളും കടകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. നിരവധി പേർക്ക് ഭൂമിയും നഷ്ടപ്പെട്ടു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരെ കണ്ടു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതിന് ശേഷം സംഘം കലക്ടറേറ്റിൽ അവലോകന യോഗത്തിൽ സംബന്ധിച്ചു. ഇതിന് ശേഷം കോഴിക്കോടേക്ക് മടങ്ങി.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *