ഓണാഘോഷത്തിനുള്ള തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കണമെന്ന് ചെന്നിത്തല

  • 13
    Shares

സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തമാണ് ഇപ്പോൾ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇതിനെ നേരിടാൻ എല്ലാ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യുഡിഎഫ് എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി രംഗത്തിറങ്ങണം. സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ എല്ലാവരും ഇതിനായി രംഗത്തിറങ്ങണം. പ്രളയക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെയും കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിക്കണം.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ ഓണാഘോഷ പരിപാടികൾ മാറ്റി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആഘോഷങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *