ന്യൂനമർദം ശക്തി പ്രാപിക്കുന്നു; വടക്കൻ ജില്ലകളിൽ മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഛത്തിസ്ഗഢ് മേഖലയിലേക്ക് നീങ്ങുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കും. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. നാളെ മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ മഴ ശക്തമായിരിക്കും. ന്യൂനമർദത്തെ തുടർന്നുള്ള മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് പ്രവചനം. ഇതിനിടെ കേരളാ-കർണാടക തീരത്ത് ന്യൂനമർദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ നാൽപത് മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *