ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്ന് കയറാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്ന് ഒ രാജഗോപാൽ

  • 10
    Shares

തുടർച്ചയായി പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഒ രാജഗോപാൽ പറഞ്ഞു. ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്ന് കുശലാന്വേഷണം നടത്താനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം പറഞ്ഞു

ഡൽഹിയിൽ പാർട്ടി യോഗത്തിന് എത്തുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കണ്ടേക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റ് പല ലക്ഷ്യങ്ങളും കാണും. ഇതിന് പ്രധാനമന്ത്രി നിന്ന് തരുമെന്ന് ചിന്തിക്കരുതെന്നും ഒ രാജഗോപാൽ പറഞ്ഞു.

കേരളത്തോട് മോദി സർക്കാറിന് വിരോധമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മോദി വിരോധം മൂലമാണ്. കേരളത്തോട് എന്ത് വിവേചനാണ് കേന്ദ്രം കാണിച്ചതെന്ന് മുഖ്യമന്ത്രി പറയണമെന്നും ഒ രാജഗാപോൽ പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *