ഐഎഎസ് ജാഡകളില്ലാതെ ഉദ്യോഗസ്ഥർ; ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച അരിച്ചാക്കുകൾ ചുമന്ന് രാജമാണിക്യവും സബ് കലക്ടറും

  • 98
    Shares

കൽപ്പറ്റ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിന്റെയും നടുക്കത്തിലാണ് സംസ്ഥാനം. പതിനൊന്ന് ജില്ലകളിലെ അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരങ്ങളാണ് കഴിയുന്നത്. ദുരിതക്കയത്തിൽ അകപ്പെട്ടവർക്ക് സംസ്ഥാനം രാഷ്ട്രീയമോ, മതമോ ജാതിയോ നോക്കാതെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ഉദ്യോഗസ്ഥരും കൈമെയ് മറന്ന് തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി ചെയ്യുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യവും വയനാട് സബ് കലക്ടർ എൻ എസ് കെ ഉമേഷും അരിച്ചാക്കുകൾ തലച്ചുമടായി എത്തിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വയനാട് കലക്ടറേറ്റിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനെത്തിച്ച അരിച്ചാക്കുകളാണ് പദവിയൊന്നും നോക്കാതെ രാജമാണിക്യവും ഉമേഷും തലച്ചുമടായി ഇറക്കിയത്

തിങ്കളാഴ്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കലക്ടറേറ്റിലേക്ക് മടങ്ങിയെത്തിയതായിരുന്നു ഇരുവരും. രാവിലെ മുതൽ ജോലിയിലായിരുന്ന മറ്റ് ജീവനക്കാർ ഭക്ഷണത്തിനും വിശ്രമത്തിനുമായി പോയ സമയത്താണ് ക്യാമ്പിലേക്കുള്ള ഒരു ലോഡ് അരി കലക്ടറേറ്റിലെത്തിയത്. ജീവനക്കാരെ കാത്തിരിക്കാതെ തന്നെ രാജമാണിക്യവും ഉമേഷും ചേർന്ന് ലോഡിറക്കി വെക്കുകയായിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *