സന്നിധാനത്ത് ഞായറാഴ്ച രാത്രി സംഘർഷമുണ്ടാക്കിയത് ആർഎസ്എസ് നേതാവ് രാജേഷും സംഘവും

  • 16
    Shares

ശബരിമല സന്നിധാനത്ത് ഇന്നലെ ഭക്തരെന്ന വ്യാജ്യേന സംഘം ചേർന്ന് ശരണ മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കിയത് ആർ എസ് എസ് നേതാവും സംഘവുമെന്ന് വ്യക്തമായി. ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയെ ആക്രമിച്ച് അറസ്റ്റിലായ രാജേഷും സംഘവുമാണ് ഇന്നലെ സന്നിധാനത്ത് തമ്പടിച്ച് സംഘർമുണ്ടാക്കാൻ ശ്രമിച്ചത്. ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് നിന്നുള്ള ആർ എസ് എസ് നേതാവാണ് രാജേഷ്. ശബരിമല കർമസമിതിയുടെ ചുമതലയും ഇയാൾക്കാണ്. സമാധാനപരമായി ഭക്തർ തൊഴുതുപോകുന്ന സമയത്താണ് രാജേഷും സംഘവും മുദ്രാവാക്യം വിളികളുമായി സന്നിധനത്ത് തടിച്ചുകൂടിയത്. ആദ്യം അമ്പതോളം പേരായിരുന്നു പ്രതിഷേധത്തിന് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് ആളുകൾ കൂടി വരികയായിരുന്നു

തങ്ങൾ രാഷ്ട്രീയമില്ലാത്ത ഭക്തരാണെന്ന് രാജേഷ് ഇടയ്ക്ക് വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ചിത്തിര ആട്ട വിശേഷത്തിന് ഇയാൾ അറസ്റ്റിലായിരുന്നതായി പോലീസ് ദൃശ്യങ്ങൾ പരിശോധിച്ച സമയത്താണ് തിരിച്ചറിഞ്ഞത്. രാജേഷിന്റെ അറസ്റ്റിനെ ഭക്തനെ അറസ്റ്റ് ചെയ്തുവെന്ന രീതിയിലാണ് ആദ്യം മാധ്യമങ്ങളും വാർത്ത നൽകിയത്. പിന്നീടാണ് ആർഎസ്എസ് നടത്തിയ സംഘർഷശ്രമമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഹരിവരാസനം കഴിഞ്ഞാൽ സന്നിധാനത്ത് ബഹളമുണ്ടാക്കരുതെന്ന വിശ്വാസം പോലും തെറ്റിച്ചാണ് ആർ എസ് എസ് സംഘം ഇന്നലെ പ്രശ്‌നമുണ്ടാക്കിയത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *