രാജ്കുമാർ നേരിട്ടത് ക്രൂരപീഡനം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സർക്കാർ ഹൈക്കോടതിയിൽ

നെടുങ്കണ്ടം കസ്റ്റഡി മർദനത്തെ തുടർന്ന് കൊലപ്പെട്ട രാജ്കുമാർ പോലീസുകാരിൽ നിന്നും നേരിട്ടത് ക്രൂരമായ പീഡനമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റിമാൻഡിൽ കഴിയുന്ന മുൻ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. എന്നാൽ മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രാജുകുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നതുവരെ രാജ്കുമാറിന് പരുക്കേറ്റിരുന്നില്ലെന്നുമാണ് സാബു ജാമ്യ ഹർജിയിൽ അവകാശപ്പെട്ടിരുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട്, മെഡിക്കൽ രേഖകളും വ്യാഴാഴ്ച ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *