സെൻകുമാറിന്റെ തലയിൽ തളം വെക്കേണ്ട സമയം കഴിഞ്ഞു; പ്രണബിന് ഭാരത് രത്‌ന കിട്ടിയത് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിനാൽ: രാജ്‌മോഹൻ ഉണ്ണിത്താൻ

Loading...
  • 47
    Shares

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഭാരത് രത്‌ന നൽകിയതിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. ആർ എസ് എസ് ആസ്ഥാനത്ത് പോയി അവരുടെ സ്ഥാപക നേതാവ് ഹെഡ്‌ഗേവാർ രാജ്യസ്‌നേഹിയെന്ന് ഒപ്പിട്ട് കൊടുത്തതിനുള്ള പ്രത്യുപകാരമാണ് പ്രണബിനുള്ള ഭാരത് രത്‌നയെന്ന് ഉണ്ണിത്താൻ ആരോപിച്ചു.

ഉയർന്ന യോഗ്യതയുള്ളവർക്കാണ് ഭാരത് രത്‌ന നൽകേണ്ടത്. ബനാറസ് സർവകലാശാല സ്ഥാപിച്ചുവെന്ന കാരണം പറഞ്ഞാണ് മദൻ മോഹൻ മാളവ്യക്ക് ഭാരത് രത്‌ന നൽകിയത്. എന്നാൽ അലിഗഢ് സർവകലാശാല സ്ഥാപിച്ച സർ സയ്യിദ് അഹമ്മദ് ഖാനും ഭാരത് രത്‌ന നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുസ്ലിങ്ങൾക്കൊന്നും കൊടുക്കാനുള്ളതല്ല ഭാരത് രത്‌ന എന്നാണ് ആർ എസ് എസ് പറഞ്ഞത്

നമ്പി നാരായണനെ വിമർശിക്കുന്ന സെൻകുമാർ ആദ്യം തള്ളിപ്പറയേണ്ടത് ഭാരത് രത്‌ന പുരസ്‌കാര ജേതാക്കളെയാണ്. പരമോന്നത ബഹുമതികൾ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും നൽകണമെന്ന് പറഞ്ഞ സെൻകുമാർ മൃഗങ്ങളേക്കാൾ അധപതിച്ചുപോയി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാൽ മനസ്സിലാകും അദ്ദേഹത്തിന്റെ തലയിൽ തളം വെക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *