രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിൽ; ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു

  • 15
    Shares

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 12.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഒരു മണിയോടെ ഹെലികോപ്റ്റർ മാർഗം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വൈകുന്നേരം നാല് മണിയോടെ കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമടങ്ങുന്നവരുമായി അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം 6.10ന് ഡൽഹിക്ക് മടങ്ങും

അതേസമയം മഴയുടെ അളവിൽ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. നിലവിൽ 2399.46 അടിയാണ് ഡാമിലെ ജലനിരപ്പ്. എങ്കിലും ഷട്ടറുകൾ ഉടൻ താഴ്ത്തില്ല. പകരം ഡാമിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തും. ഇടമലയാർ അണക്കെട്ടിൽ മൂന്ന് ഷട്ടറുകൾ അടച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകൾ മാത്രം ഉയർത്തി സെക്കന്റിൽ 200ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. കണ്ണൂരും കാസർകോടും വയനാടും ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ ലഭിക്കുന്നുണ്ട്. മൈസൂർ-വയനാട് പാതയിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും. കബനി നദി കര കവിഞ്ഞൊഴുകുകയാണ്. തെക്കൻ കർണാടകയിൽ ശക്തമായി മഴ പെയ്യുന്നതും വയനാട് ജില്ലയ്ക്ക് തിരിച്ചടിയാണ്.

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പശ്ചാത്തലത്തിൽ തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ച ആഘോഷപരിപാടികൾ ഒഴിവാക്കി. ഇന്ന് തുടങ്ങേണ്ട കലാസന്ധ്യകളും ഒഴിവാക്കി. ഇതിനായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ നഗരസഭ തീരുമാനിച്ചു

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *